എവിടെയും കാണാം ഭ്രമത്തെ നമുക്കിന്ന്
മര്ത്യരില് കാണാം ഭ്രമത്തെ
പ്രകൃതിയില്‍ കാണാം ഭ്രമത്തെ യോഗി തന്
ഹൃത്തിലും കാണാം ഭ്രമത്തെ
കാറ്റില്‍ മണക്കാം ഭ്രമത്തെ ഇടവ
മഴയിലും നനയാം ഭ്രമത്തെ
വൃക്ഷ കാണ്ഡത്തിലൂറും ഭ്രമത്തെ പൈങ്കിളി
ചിറകില്‍ പൊതിഞ്ഞ ഭ്രമത്തെ
നാട്ടില്‍ തിളക്കും ഭ്രമത്തെ കൊടും
കാട്ടില്‍ ഒളിക്കും ഭ്രമത്തെ
പുഴയില്‍ പുളയ്ക്കും ഭ്രമത്തെ കടല്‍
ആഴിയില്‍ മുങ്ങും ഭ്രമത്തെ
മനസ്സിലൂറുന്ന പ്രണയ ഭ്രമത്തെ
ശിരസ്സിലമരുന്ന പദവി ഭ്രമത്തെ
മര്ത്യന് ഭ്രമിക്കുന്നു...
ദേവന് ഭ്രമിക്കുന്നു...
കാറ്റും ഭ്രമിക്കുന്നു...
മഴയും ഭ്രമിക്കുന്നു...
മണ്ണും ഭ്രമിക്കുന്നു...
വിണ്ണും ഭ്രമിക്കുന്നു...
സര്‍വം ഭ്രമിക്കുന്നു...
നീയും ഭ്രമിക്കുന്നു...
ഞാനും ഭ്രമിക്കുന്നിതാ....
അന്ധമാം ലോകം...ഭ്രമമയം ലോകം
സത്യമതകലേയ്ക്ക് മായുന്ന ലോകം..
ഭ്രമമത് നീരാളിയായി തിമിര്ക്കുന്നിതാ....
I like it verymuch........
ReplyDeleteThank u dear young poet...
ReplyDelete