Tuesday, June 28, 2011

എന്‍റെ സുഹൃത്ത്‌..

പണ്ട്...വളരെ പണ്ട്....
വാഹനങ്ങളുടെയും വൈദ്യുതിയുടെയും ഒക്കെ
പിറവിക്കും മുന്‍പ്...
ഒരാള്‍...ഒരു യോഗി...
പനങ്കുല പോലെ താടിയും മുടിയും
നീട്ടി വളര്‍ത്തിയ ഒരാള്‍..
ഇവിടത്തെ കാട്ടാള നിയമങ്ങളെ പരിഹസിച്ചു...
അയാളെ അവര്‍ തെമ്മാടി എന്ന് വിളിച്ചു..
അയാളെ കല്ലെറിഞ്ഞു..
പിന്നെ കുരിശില്‍ തറച്ചു..
പക്ഷെ ചരിത്രം അയാളെ യേശു എന്ന് വിളിച്ചു..
നിങ്ങള്‍ അയാളെ കര്‍ത്താവെന്നും..
പക്ഷെ ഞാനോ????
ഞാന്‍ ഒന്നും വിളിച്ചില്ല...
വിളിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല..
പക്ഷെ അയാള്‍ എന്‍റെ കൂടെ നടന്നു..
ആപത്തില്‍ തുണച്ചു..
എന്നെ സുഹൃത്തെന്നും വിളിച്ചു..

ഞാന്‍ ഉള്ളുതുറക്കട്ടെ!!!

ക്ഷമാപണം ഞാന്‍ നടത്താറില്ല..
എന്നാല്‍ തെറ്റ് ചെയ്‌താല്‍ ഞാന്‍ പശ്ചാത്തപിക്കാറുണ്ട്...
എനിക്ക് തെറ്റുകള്‍ പറ്റാറുണ്ട്,
പക്ഷെ ഒരിക്കല്‍ പറ്റിയത് ഞാന്‍ ആവര്‍ത്തിക്കാറില്ല..
ഞാന്‍ കോപിക്കാറുണ്ട്,
പക്ഷെ കോപം എന്‍റെ സമചിത്തത തെറ്റിക്കാറില്ല...
ഞാന്‍ പ്രണയിക്കാറുണ്ട്,
പക്ഷെ പലപ്പോഴും എന്‍റെ കാമുകി പ്രകൃതി ആയിരുന്നു..
ഞാന്‍ മദ്യപിക്കാറില്ല,
കാരണം നല്ല കവിത ജനിക്കാന്‍ മദ്യം മതിയാവുമായിരുന്നില്ല...
ഞാന്‍ പുകവലിക്കാറില്ല,
കാരണം പുകവലിച്ച് കവിത നന്നായതായി ഞാന്‍ കേട്ടിട്ടില്ല..
ഞാന്‍ ആരോടും ഉള്ളുതുറക്കാറില്ല,
അഥവാ തുറന്നാല്‍ ഒട്ടു അടക്കാന്‍ കഴിയാറുമില്ല..
ഞാന്‍ വ്യത്യസ്തനാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല,
അഥവാ മറ്റുള്ളവര്‍ അങ്ങനെ വാദിച്ചാല്‍ ഞാന്‍ ഒട്ടു തിരുത്താറുമില്ല..