Tuesday, October 18, 2011

വര്‍ണ്ണക്കാഴ്ചകള്‍ ...

ആ അനുപമ സ്നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

എന്‍റെ അച്ഛന്...

-------------------------------------
ഉണ്ണിയും അച്ഛനും പണ്ടൊരിക്കല്‍
ഉത്സവം കാണുവാന്‍ കാവിലെത്തീ
ആകാശത്തോളമുയര്‍ന്നു കിടക്കുന്നൂ
യന്ത്രയൂഞ്ഞാലുകള്‍ തോരണങ്ങള്‍
ഉണ്ണിയാ കൊച്ചു കരങ്ങള്‍ കൊണ്ടച്ഛനെ
ഊഞ്ഞാലിന്‍ ചാരത്തേക്കാനയിച്ചു
വര്‍ണ്ണവൈവിധ്യങ്ങള്‍ കാട്ടുന്നോരുത്സവ-
സ്റ്റാളുകള്‍ കണ്ടുണ്ണി വിസ്മയിച്ചൂ
പാമ്പുപോല്‍ മുന്നിലായ് നൂര്‍ന്നു കിടക്കുന്നൂ
നൂറുകണക്കിന് പടികള്‍ നീളെ
ഉണ്ണിക്കൈ കയ്യേറ്റി അച്ഛനാ കല്‍പ്പടി
പതിയെ നടന്നു കയറിച്ചെന്നു
അവിടെയാണാ കൊച്ചു ശ്രീലകം
ഭഗവതി പുഞ്ചിരി തൂകി മരുവുന്നിടം
ആ വദനാംബുജം ദര്‍ശിച്ചമാത്രയില്‍
അച്ഛന്‍റെ മിഴികളതശ്രുപൂര്‍ണ്ണം
പൂജാരിയേകിയ ചന്ദനമുണ്ണിതന്‍
നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തുവച്ഛന്‍
ചൈതന്യമേറുന്ന ഉണ്ണിച്ചെറുമുഖം
സൂര്യന്‍ കണക്കേ വിളങ്ങിനിന്നൂ
അച്ഛന്‍ പറഞ്ഞു വലതുവെയ്ക്കാന്‍
ദേവിയെ ചുറ്റി തൊഴുതു നില്‍ക്കാന്‍
കുഞ്ഞിക്കസവുടുത്തുണ്ണി നടക്കുമ്പോള്‍
ദേവി തന്‍ മാറിടം പാല്‍ചുരത്തീ
തിരികെ പടവുകളെണ്ണിയിറങ്ങുമ്പോള്‍
ഉണ്ണിയൊന്നച്ഛനെ പാളിനോക്കീ
ഈറനണിഞ്ഞ മിഴികളില്‍ അശ്രുവതിപ്പഴും
ബാക്കിയുണ്ടെന്ന് കാണായ്..
"എന്തിനെന്നച്ഛന്‍ കരഞ്ഞിടുന്നൂ??"
ഉണ്ണിയതാരാഞ്ഞു കൊഞ്ചലോടെ..
"ഒന്നുമില്ലെന്നുണ്ണീ" എന്നു പറഞ്ഞച്ഛന്‍
ഉണ്ണിക്കവിളിലോരുമ്മയേകി..
യന്ത്രയൂഞ്ഞാലതിന്‍ സീറ്റിലിരിക്കവേ
ഉണ്ണിനേത്രങ്ങള്‍ വിടര്‍ന്നുനിന്നൂ
വേഗമാര്‍ജിച്ചപ്പോള്‍ ഉണ്ണിച്ചെറുമിഴി
ഇറുകേയടച്ചു വിറച്ചിരുന്നൂ
തന്‍റെ ബലിഷ്ടകരങ്ങള്‍ കൊണ്ട-
ച്ഛനന്നുണ്ണിയെ നെഞ്ചോടു ചേര്‍ത്തു വച്ചൂ
അച്ഛന്‍റെ വാത്സല്ല്യച്ചൂടതൊന്നേറ്റപ്പോ-
ളുണ്ണിക്കു ധൈര്യം തിരിച്ചു വന്നൂ
തിരികേ നടക്കുമ്പോളുണ്ണിക്കൊരാഗ്രഹം
കുഞ്ഞുബലൂണൊന്നു സ്വന്തമാക്കാന്‍
അച്ഛന്‍റെ കൈ മെല്ലെ കീശയില്‍
തപ്പുമ്പോളൊന്നുമില്ലുള്ളിലതെന്തു കഷ്ടം
കയ്യിലെ വാച്ചഴിച്ചാ മാമനേകിയിട്ടുണ്ണിക്ക്‌
വമ്പന്‍ ബലൂണൊന്നേകി..
ഉണ്ണി ചരടില്‍ കൊരുത്ത ബലൂണെടുത്ത-
ച്ഛന്‍റെ കൂടെ ചിരിച്ചു നീങ്ങീ..
ഉത്സവനഗരി തന്‍ ബഹളം നിലയ്ക്കവേ
ഉണ്ണിയെ അച്ഛനെടുത്തു പോക്കീ
ഉത്സവക്കാഴ്ചകള്‍ അമ്മയോടോതുവാന്‍
ഉണ്ണിക്കു ചിത്തില്‍ പെരുകി മോഹം
മാനത്തില്‍ മിന്നുന്ന താരകളൊന്നിനോ-
ടുണ്ണി പതിയേ വിശേഷമോതി
അതിലൊരു താരകം തന്നമ്മയാണെ-
ന്നു പണ്ടച്ഛന്‍ ചൊല്ലിയതുണ്ണിയോര്‍ത്തു..
ആ വിരല്‍ത്തുമ്പിലായ് തൂങ്ങിക്കളിച്ചുകൊ-
ണ്ടുണ്ണി നടന്നുപോയ്‌ വീട്ടിലേക്ക്
ഉണ്ണിയ്ക്ക് പിന്നെയും സന്ദേഹം ബാക്കിയായ്
അച്ഛന്‍ കരഞ്ഞതതെന്തിനെന്ന്??
സന്ദേഹം നീക്കാന്‍ മേനക്കെടാതുണ്ണിയ-
ന്നച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങീ..
ആ വിരിമാറിന്‍റെ ചൂടേറ്റ്, സുഖമെഴും
വാത്സല്ല്യമേറ്റ് കിടന്നുറങ്ങീ...

വര്‍ണ്ണക്കാഴ്ചകള്‍ ...

ആ അനുപമ സ്നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

എന്‍റെ അച്ഛന്...

-------------------------------------
ഉണ്ണിയും അച്ഛനും പണ്ടൊരിക്കല്‍
ഉത്സവം കാണുവാന്‍ കാവിലെത്തീ
ആകാശത്തോളമുയര്‍ന്നു കിടക്കുന്നൂ
യന്ത്രയൂഞ്ഞാലുകള്‍ തോരണങ്ങള്‍
ഉണ്ണിയാ കൊച്ചു കരങ്ങള്‍ കൊണ്ടച്ഛനെ
ഊഞ്ഞാലിന്‍ ചാരത്തേക്കാനയിച്ചു
വര്‍ണ്ണവൈവിധ്യങ്ങള്‍ കാട്ടുന്നോരുത്സവ-
സ്റ്റാളുകള്‍ കണ്ടുണ്ണി വിസ്മയിച്ചൂ
പാമ്പുപോല്‍ മുന്നിലായ് നൂര്‍ന്നു കിടക്കുന്നൂ
നൂറുകണക്കിന് പടികള്‍ നീളെ
ഉണ്ണിക്കൈ കയ്യേറ്റി അച്ഛനാ കല്‍പ്പടി
പതിയെ നടന്നു കയറിച്ചെന്നു
അവിടെയാണാ കൊച്ചു ശ്രീലകം
ഭഗവതി പുഞ്ചിരി തൂകി മരുവുന്നിടം
ആ വദനാംബുജം ദര്‍ശിച്ചമാത്രയില്‍
അച്ഛന്‍റെ മിഴികളതശ്രുപൂര്‍ണ്ണം
പൂജാരിയേകിയ ചന്ദനമുണ്ണിതന്‍
നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തുവച്ഛന്‍
ചൈതന്യമേറുന്ന ഉണ്ണിച്ചെറുമുഖം
സൂര്യന്‍ കണക്കേ വിളങ്ങിനിന്നൂ
അച്ഛന്‍ പറഞ്ഞു വലതുവെയ്ക്കാന്‍
ദേവിയെ ചുറ്റി തൊഴുതു നില്‍ക്കാന്‍
കുഞ്ഞിക്കസവുടുത്തുണ്ണി നടക്കുമ്പോള്‍
ദേവി തന്‍ മാറിടം പാല്‍ചുരത്തീ
തിരികെ പടവുകളെണ്ണിയിറങ്ങുമ്പോള്‍
ഉണ്ണിയൊന്നച്ഛനെ പാളിനോക്കീ
ഈറനണിഞ്ഞ മിഴികളില്‍ അശ്രുവതിപ്പഴും
ബാക്കിയുണ്ടെന്ന് കാണായ്..
"എന്തിനെന്നച്ഛന്‍ കരഞ്ഞിടുന്നൂ??"
ഉണ്ണിയതാരാഞ്ഞു കൊഞ്ചലോടെ..
"ഒന്നുമില്ലെന്നുണ്ണീ" എന്നു പറഞ്ഞച്ഛന്‍
ഉണ്ണിക്കവിളിലോരുമ്മയേകി..
യന്ത്രയൂഞ്ഞാലതിന്‍ സീറ്റിലിരിക്കവേ
ഉണ്ണിനേത്രങ്ങള്‍ വിടര്‍ന്നുനിന്നൂ
വേഗമാര്‍ജിച്ചപ്പോള്‍ ഉണ്ണിച്ചെറുമിഴി
ഇറുകേയടച്ചു വിറച്ചിരുന്നൂ
തന്‍റെ ബലിഷ്ടകരങ്ങള്‍ കൊണ്ട-
ച്ഛനന്നുണ്ണിയെ നെഞ്ചോടു ചേര്‍ത്തു വച്ചൂ
അച്ഛന്‍റെ വാത്സല്ല്യച്ചൂടതൊന്നേറ്റപ്പോ-
ളുണ്ണിക്കു ധൈര്യം തിരിച്ചു വന്നൂ
തിരികേ നടക്കുമ്പോളുണ്ണിക്കൊരാഗ്രഹം
കുഞ്ഞുബലൂണൊന്നു സ്വന്തമാക്കാന്‍
അച്ഛന്‍റെ കൈ മെല്ലെ കീശയില്‍
തപ്പുമ്പോളൊന്നുമില്ലുള്ളിലതെന്തു കഷ്ടം
കയ്യിലെ വാച്ചഴിച്ചാ മാമനേകിയിട്ടുണ്ണിക്ക്‌
വമ്പന്‍ ബലൂണൊന്നേകി..
ഉണ്ണി ചരടില്‍ കൊരുത്ത ബലൂണെടുത്ത-
ച്ഛന്‍റെ കൂടെ ചിരിച്ചു നീങ്ങീ..
ഉത്സവനഗരി തന്‍ ബഹളം നിലയ്ക്കവേ
ഉണ്ണിയെ അച്ഛനെടുത്തു പോക്കീ
ഉത്സവക്കാഴ്ചകള്‍ അമ്മയോടോതുവാന്‍
ഉണ്ണിക്കു ചിത്തില്‍ പെരുകി മോഹം
മാനത്തില്‍ മിന്നുന്ന താരകളൊന്നിനോ-
ടുണ്ണി പതിയേ വിശേഷമോതി
അതിലൊരു താരകം തന്നമ്മയാണെ-
ന്നു പണ്ടച്ഛന്‍ ചൊല്ലിയതുണ്ണിയോര്‍ത്തു..
ആ വിരല്‍ത്തുമ്പിലായ് തൂങ്ങിക്കളിച്ചുകൊ-
ണ്ടുണ്ണി നടന്നുപോയ്‌ വീട്ടിലേക്ക്
ഉണ്ണിയ്ക്ക് പിന്നെയും സന്ദേഹം ബാക്കിയായ്
അച്ഛന്‍ കരഞ്ഞതതെന്തിനെന്ന്??
സന്ദേഹം നീക്കാന്‍ മേനക്കെടാതുണ്ണിയ-
ന്നച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങീ..
ആ വിരിമാറിന്‍റെ ചൂടേറ്റ്, സുഖമെഴും
വാത്സല്ല്യമേറ്റ് കിടന്നുറങ്ങീ...