ഈ തല തിരിഞ്ഞ ലോകത്തില്‍
തല കുനിഞ്ഞ ജനത്തിന് നേരെ
തല തിരിച്ചു നടക്കാന്‍
എനിക്ക് ആവതില്ലായിരുന്നു...
കാരണം ഞാന്‍ ഒരു മനുഷ്യന്‍..
മനനം ചെയ്യുന്നവന്‍...
പ്രതികരണ ശേഷിയുള്ളവന്‍...
ഞാന്‍ അവരെ ശാസിച്ചു...
അപ്പോള്‍ അവര്‍ എന്നെ വിളിച്ചു...
നാറാണത്തു ഭ്രാന്തന്‍...
ഞാന്‍ തിരുത്തിയില്ല....
ഒരു പേരില്‍ എന്തിരിക്കുന്നു?
No comments:
Post a Comment