കവിത;
കവിയുടെ നിതാന്ത കാമുകി..
കവിത;
കവിയുടെ കനവിലും നിനവിലും
നൃത്തം ചവിട്ടുവോള്‍...
കവിത;
അവള്‍ കവിയുടെ ഹൃത്തിലും ചിത്തിലും
മദ്ദളം കൊട്ടുന്നു..
കവിത;
കവിയുടെ നെഞ്ചിലും ശംഖിലും
തീര്‍ത്ഥമായ് നിറയുവോള്‍...
കവിത;
മഞ്ഞിലും മഴയിലും കവിയോടു
സല്ലപിക്കുവോള്‍.....
കവിത;
മണ്ണിലും വിണ്ണിലും കവിയുടെ
സഹാചാരിയായവള്‍.....
കവിത;
ഇരവിലും പകലിലും സദാ കവിക്ക്
കൂട്ടിരിപ്പോള്‍....
No comments:
Post a Comment