മുത്തശ്ശി അവനു കഥ പറഞ്ഞു കൊടുത്തു.
രാജകുമാരിയുടെ കഥ,
ദേവന്മാരുടെ കഥ,
ആനയുടെ കഥ,
പോത്തിന്‍ പുറത്തേറി വരും
കാലന്‍റെ കഥ.
അപ്പോള്‍ പുറകിലൊരു ശബ്ദം കേട്ട്
ഉണ്ണി തിരിഞ്ഞു നോക്കി.
പോത്തിന്‍ പുറത്തു ഒരു ഗദാധാരി,
ഇരിക്കുന്നതായി അവനു തോന്നി.
അവന്‍ വിളിച്ചു പറഞ്ഞു;
മുത്തശ്ശീ....കാലന്‍......
അപ്പോള്‍ മുത്തശ്ശി പുഞ്ചിരിച്ചു..
പിറ്റേന്ന് വെള്ളത്തുണിയില്‍ പൊതിഞ്ഞ്
ഉമ്മറത്ത് കിടത്തിയപ്പോഴും
മുത്തശ്ശിയുടെ മുഖത്ത്
ആ പുഞ്ചിരി ഉണ്ടായിരുന്നു.
ചലനമറ്റു കിടക്കുന്ന അവരുടെ കൈ
പിടിച്ചു കുലുക്കി ഉണ്ണി പറഞ്ഞു;
"മുത്തശ്ശീ...നിക്ക് കഥ കേള്‍ക്കണം..."
അപ്പോള്‍ ഒരു ശബ്ദം...
തെക്കേപ്പറമ്പില്‍ മുത്തശ്ശി
ഓമനിച്ചു വളര്‍ത്തിയ
ചക്കരമാവു മറിഞ്ഞതാവാം,
മുത്തശ്ശിയോടൊപ്പം
എരിഞ്ഞു തീരാന്‍.....
അച്ഛന്‍ വലിച്ചു മാറ്റുമ്പോഴും
ഉണ്ണി അലറിക്കൊണ്ടേ ഇരുന്നു;
"മുത്തശ്ശീ കഥ......."
എന്തിനാടാ ഇങ്ങനെ മനുഷന്മാരെ കരയിപിക്കാന്‍ ഓരോന്ന് എഴുതുന്നത് ???
ReplyDelete